തിരുവനന്തപുരം ജില്ല കലോത്സവം

ജില്ലയിലെ ഏറ്റവും വലിയ ഉത്സവം തന്നെയാണ് യഥാർത്ഥത്തിൽ കലാമേള. ആ ഗൗരവം ഉൾകൊണ്ടുകൊണ്ടുള്ള ഒരുക്കങ്ങൾ ആണ് സംഘാടക സമിതി നടത്തിയിരിക്കുന്നത്. വേദികൾ ഒരുക്കുന്നതിലും, മത്സരാര്ഥികള്ക്കും, മറ്റുള്ളവർക്കും ആവശ്യമായ സൗകര്യം ഒരുക്കുന്നതിലും സൂക്ഷ്മത യോടെ യുള്ള മൂല്യ നിർണയം ഉറപ്പാക്കുന്നതിലും ഒക്കെ നല്ല ജാഗ്രത പുലർത്തിയിട്ടുണ്ട് . നഗര മധ്യത്തിലാണ് പരിപാടി നടക്കുന്നത് എന്നതിനാൽ കുട്ടികളുമായി വരുന്നവരും പോകുന്നവരും അതീവ ശ്രദ്ധ പുലർത്തിയെ മതിയാവൂ. പാർക്കിങ്ങിന് അട്ടക്കുളങ്ങര HS ഇൽ സൗകര്യ മുണ്ട്. ഒരിടത്തു റോഡ് ക്രോസിങ് ആവശ്യമായിവരും. മേള സമംഗളം പൂർത്തിയാക്കുവാനുള്ള ചുമതല നമുക്ക് ഏവർക്കും ഉണ്ട് എന്നകാര്യം ഓരോരുത്തരെയും പ്രത്യേകം ഓർമപ്പെടുത്തുന്നു. അനാവശ്യ മായി വിവാദങ്ങൾ സൃഷ്ടിക്കുവാനും ബഹളം ഉണ്ടാക്കുവാനും ശ്രമിക്കരുത്. അത്തരം ശ്രമങ്ങളിൽ അറിഞ്ഞോ അറിയാതെയോ നിങ്ങൾ ആരും പങ്ക് കൊള്ളൂ വാനും പാടുള്ളതല്ല . വിധി കല്പനകളിൽ പരാതി ഉള്ള പക്ഷം അപ്പീലിനുള്ള അവസരം ഉപയോഗിക്കാം. 23, 24തിയ്യതി കളിൽ ചാല ബോയ്സ് ഇൽ വെച്ച് അപ്പീൽ കേൾക്കും. നമ്മുടെ കലാമേള ഒരു വൻ വിജയമാക്കി തീർക്കാൻ എല്ലാവരോടും സവിനയം ഒരിക്കൽ കൂടി അപേക്ഷിച്ചു കൊള്ളുന്നു. നന്ദി

Program Details

ഉദ്ഘാടനം

ശ്രീ.കടകംപള്ളി സുരേന്ദ്രൻ
ശ്രീ.വി.എസ്. ശിവകുമാർ